കെവിന് വധക്കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം.നീനുവിന്റെ സഹോദരനടക്കം പത്ത് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ 40,000 രൂപ പിഴയും കോടതി വിധിച്ചു.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരികുന്നത്.
അതേസമയം വധശിക്ഷ വിധിക്കാതിരുന്നത് പ്രതികളുടെ പ്രായം കണക്കിലെടുത്താണെന്നും കോടതി വ്യക്തമാക്കി.പ്രതികള്‍ മുമ്പ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാന്‍ കാരണമായി.
കെവിന്റെ ഭാര്യയും കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ സഹോദരിയുമായ നീനുവിന്റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവായത്. കൊലയ്ക്ക് കാരണം ദുരഭിമാനമാണെന്നും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും നീനു കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
Discussion about this post