തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന കെ.എസ്.യുക്കാരെ എസ്.എഫ്.ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയതായി പരാതി. കത്തിക്കുത്ത് കേസിന് ശേഷം യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ട് എസ്.എഫ്.ഐ അഡ്ഹോക്ക് കമ്മിറ്റിയിലെ അംഗങ്ങളാണ് കെ.എസ്.യു പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നത്.
ഇക്കാര്യം ചൂണ്ടിക്കാണ്ടി കെ.എസ്.യു യൂണിറ്റ് കമ്മിറ്റി ഡി.ജി.പിയ്ക്ക് പരാതി നൽകാനൊരുങ്ങുകയാണ്. ക്യാമ്പസിൽ ഉണ്ടായ അടിപിടിയിൽ ഇടപെടാനെത്തിയപ്പോഴാണ് കെ.എസ്.യു പ്രവർത്തകരെ ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം. അടുത്ത മാസം അവസാനമാണ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്.
Discussion about this post