കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എതിര് സ്ഥാനാര്‍ത്ഥികളുടെ ദൗര്‍ബല്യങ്ങള്‍ വിജയസാധ്യത കൂട്ടുന്നുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി. ശബരിമല വിഷയം എന്‍ഡിഎയുടെ വിജയസാധ്യത കൂട്ടുന്നുവെന്നും എന്‍ ഹരി പറഞ്ഞു.
. പാലായില്‍ യുഡിഎഫിലെയും ഇടത് മുന്നണിയിലെയും പടലപിണക്കങ്ങള്‍ എന്‍ഡിഎയ്ക്ക് അനുകൂലമാകും. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ മാത്രം എത്തുന്നയാളാണ്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അവരുടെ പാര്ട്ടിക്കാര് തന്നെ അംഗീകരിക്കുന്നില്ലെന്നും എന്‍ ഹരി പറഞ്ഞു. പാലായില്‍ സഹതാപ തരംഗമില്ലെന്നും എന്‍ ഹരി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയി കോട്ടയം ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരി തെരഞ്ഞെടുത്തത്. എബിവിപിയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്കും യുവ മോര്‍ച്ചയില്‍ നിന്ന് ബിജെപി നേതൃത്വത്തിലേക്കും എത്തിയ ഹരി കഴിഞ്ഞ മൂന്ന് വര്‍ഷമായി ജില്ലാ പ്രസിഡന്റ് ആയി തുടരുകയാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലിനെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനെയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 23നാണ് പാലാ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്.സെപ്റ്റംബര്‍ 27നാണ് വോട്ടെണ്ണല്‍.
Discussion about this post