യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ എഫ് ഐആര്‍ റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.നിക്ഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന് കോടതി പറഞ്ഞു.എഫ് ഐ ആര് റദ്ദാക്കണമെന്ന ഹര്‍ജി യുഎന്‍എ വൈസ് പ്രസിഡന്റ് പിന്‍വലിച്ചു.
കേസിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ എഫ്ഐആർ റദ്ദാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് നഗേശ്വര റാവു അധ്യക്ഷനായ ബഞ്ചാണ് വ്യക്തമാക്കിയത്. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ എഫ്ഐആർ റദ്ദാക്കി കേസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്താനാകില്ലെന്ന് നേരത്തെ തന്നെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നാഗേശ്വര റാവു എഫ്ഐആർ റദ്ദാക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയത്.
നേരത്തെ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ നൽകിയ സമാനമായ ഹർജി കേരളാ ഹൈക്കോടതിയും തള്ളിയിരുന്നു. 2017 ഏപ്രിൽ മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലേക്കെത്തിയ മൂന്നര കോടിരൂപ തട്ടിയെടുത്തെന്നാണ് പരാതി. ജാസ്മിൻ ഷാ ഉള്‍പ്പെടെ മൂന്ന് പേരാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു. ജാസ്മിൻ ഷായുടെ ഭാര്യ ഉൾപ്പടെ എട്ടു പ്രതികളാണ് കോസിൽ ഇപ്പോഴുള്ളത്. കേസില്‍ ഒന്നാം പ്രതി ജാസ്മിൻ ഷായും എട്ടാം പ്രതി ഭാര്യ ഷബ്നയുമാണ്.
Discussion about this post