പാലാ: കഴിഞ്ഞ അരനൂറ്റാണ്ടുകാലം പാലായില്‍ ഒരു വിഭാഗത്തിനു മാത്രമാണ് വികസനം ഉണ്ടായതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ശ്വവത്കരിക്കപ്പെടുന്ന വലിയൊരു വിഭാഗത്തിനും വികസനം അപ്രാപ്യമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബി.ഡി.ജെ.എസ് പാലാ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുമുന്നണിയും മാറിമാറി ഭരിച്ചിട്ടും പാലായില്‍ ഒരു റബര്‍ അധിഷ്ഠിത വ്യവസായം കൊണ്ടുവരാത്തത് ജനങ്ങളോടുള്ള വഞ്ചനയാണെന്നു, ജനങ്ങള്‍ അതിനൊരു മാറ്റം ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നിര്‍ണായക ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്റ് എം.പി. സെന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസു, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. ബാബു, നേതാക്കളായ എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, കെ.എം. സന്തോഷ്‌കുമാര്‍, എ.ജി. തങ്കപ്പന്‍, ബിഡ്‌സണ്‍ മല്ലികശ്ശേരി എന്നിവര്‍ സംസാരിച്ചു.
Discussion about this post