മാനേജറെ മർദിച്ചെന്ന കേസിൽ പോലീസ് കേസെടുത്തതിനു പിന്നാലെ മുന്‍കൂർ ജാമ്യം തേടി നടൻ ഉണ്ണി മുകുന്ദൻ കോടതിയിലേക്ക്. എറണാകുളം ജില്ലാ കോടതിയിലാണ് താരം മുൻകൂർ ജാമ്യഹർജി നൽകിയത്. തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വ്യാജ പരാതി നൽകിയതെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നും ആരോപണങ്ങള്‍ തന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
സിസടിവി ക്യാമറയുള്ളിടത്താണ് സംഭവം നടന്നത്. വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങള്‍ക്കുമായാണ് ഇപ്പോൾ പരാതി നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി സുഹൃത്തിനെ പോലെ കൂടെ നടന്നയാള്‍ തന്നെകുറിച്ച് അപവാദം പറഞ്ഞു നടന്നത് ചോദിക്കുക മാത്രമാണ് ചെയ്തത്. ഇതെല്ലാം ചോദിക്കുമ്പോൾ തങ്ങളുടെ പൊതു സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും കൂടെയുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന മാനേജരുടെ പരാതിയിൽ കൊച്ചി ഇൻഫോ പാർക്ക് പോലീസ് കേസെടുത്തിരുന്നു. ഉണ്ണി മുകുന്ദൻ വധഭീഷണി മുഴക്കിയെന്നാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്
Discussion about this post