പത്തനംതിട്ട: മഴക്കാലമായാല്‍ ജില്ലാ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജുകളിലും കമന്‌റുകളുടെ പെരുമഴയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചോ എന്നറിയാനായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കളക്ടര്‍മാർക്ക് നിറയെ മെസേജുകളും കമൻ്റുകളും വരും.
അങ്ങനെ ഒരു വിദ്യാര്‍ത്ഥി പത്തനംതിട്ട കളക്ടർക്ക് അയച്ച സന്ദേശമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ തന്നെയാണ് വിദ്യാര്‍ത്ഥി അയച്ച സന്ദേശവും അദ്ദേഹം അതിന് നല്‍കിയ മറുപടിയും പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാം ചാറ്റിലൂടെയാണ് വിദ്യാര്‍ത്ഥി കളക്ടറോട് അവധി ചോദിച്ചത്. മലയാളത്തില്‍ ടൈപ്പ് ചെയ്ത സന്ദേശത്തില്‍ നിറയെ അക്ഷരത്തെറ്റുകളായിരുന്നു.
സാര്‍, കടുത്ത മഴ ആയതിനാല്‍ ദയവായി ഒരു ആവുധി പ്രേക്യപിക്കുവാന്‍ അപേക്ഷിക്കുന്നു. താങ്കളുടെ മനസ് ഏറെ ആശങ്കയും ഉത്സാഹവും ഏരിയതിനാല്‍ നമ്മള്‍ പത്തനംതിട്ട ജില്ലയുടെ കാലാവസ്ഥയും കടുത്ത മഴയെയും മനസ്സില്‍ വെച്ചുകൊണ്ട്, ഓരോ കുട്ടികളുടെ കഠിന പ്രേര്‍ത്തേണതയെയും മനസ്സിലാക്കി ഒരു ആവുധി പ്രേക്കുഅഭിക്കുനം ആവര്‍ഷ്യപെടുന്നു. നന്ദി’
ഈ സന്ദേശത്തിന് കളക്ടര്‍ നൽകിയ മറുപടിയാണ് രസകരം,
‘അവധി ചോദിക്കാതെ സ്ഥിരമായി സ്‌കൂളില്‍ പോകുക, പ്രത്യേകിച്ച് മലയാളം ക്ലാസില്‍ കേറാന്‍ ശ്രമിക്കുക. ഇന്ന് അവധി ഇല്ല. നന്ദി. ഇതോടെ കളക്ടറുടെ മറുപടിക്ക് മികച്ച കൈയ്യടിയാണ് ലഭിക്കുന്നത്.
Discussion about this post