ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ സിഎച്ച് കുഞ്ഞമ്പു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇന്ന് ചേര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ കുഞ്ഞമ്പുവിന്റെ പേര് മാത്രമാണ് സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത്.
സിപിഎം സംസ്ഥാനസമിതി അംഗമാണ് സിഎച്ച് കുഞ്ഞമ്പു.കെ ആര് ജയാനന്ദ, ശങ്കര്‍റൈ തുടങ്ങിയ പ്രാദേശിക നേതാക്കളെയാണ് മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നത്. 1987 മുതല്‍ തുടര്‍ച്ചയായി മഞ്ചേശ്വരത്ത് ജയിച്ചു വന്ന ചേര്‍ക്കളം അബ്ദുള്ളയെ അട്ടിമറിച്ചാണ് 2006 ല്‍ സി എച്ച് കുഞ്ഞമ്പു മഞ്ചേശ്വരത്ത് ജയിച്ചത്.
അതേസമയം കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.യു ജനീഷ് കുമാര്‍ മത്സരിക്കും. സി.പി.ഐ.എം പത്തനംതിട്ട ജില്ലാസെക്രട്ടേറിയറ്റിലാണ് തീരുമാനം. നേരത്തെ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ഏരിയാ കമ്മിറ്റി അംംഗം എം.എസ് രാജേന്ദ്രന് എന്നിവരുടെ പേരുകളും ഉയര്‍ന്നിരുന്നു. സാമുദായിക പരിഗണന കൂടെ കണക്കിലെടുത്താണ് ജനീഷ് കുമാറിന്റെ സ്ഥാനാര്‍ഥിത്വം.
എറാണാകുളം നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ: മനു റോയ് മത്സരിച്ചേക്കും. എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന മനു റോയി മൂന്ന് തവണ ബാര്‍ അസോസിയേഷനില്‍ ഭാരവാഹിയായിരുന്നു. നിലവില്‍ ലോയേര്‍സ് യൂണിയന് അംഗവുമാണ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കെ.എം റോയിയുടെ മകനാണ് മനു റോയ്.
Discussion about this post