പട്‌ന : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദി അന്തരിച്ചു. 72 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും രോഗബാധിതനായതോടെ വിട്ടുനിൽക്കുകയായിരുന്നു.
മുൻ രാജ്യസഭ എംപികൂടിയായ അദ്ദേഹത്തിന്റെ ഭൗതികശരീരം പാട്‌നയിലെ രാജേന്ദ്രനഗറിലെ വസതിയിൽ എത്തിക്കും. അന്ത്യകർമ്മങ്ങൾക്ക് ശേഷം സംസ്‌കാര ചടങ്ങുകൾ നടത്തും.
നാലു സഭകളിലും അംഗമെന്ന അപൂർവ നേട്ടത്തിന് ഉടമയാണ് സുശീൽ മോദി. 2005 2013 കാലത്തും 2017 2020 കാലത്തും ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായി.
ബിഹാർ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. അഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും അനുശോചനം രേഖപ്പെടുത്തി.
Discussion about this post