കൊൽക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിനെതിരായി ജനങ്ങളെ ഇളക്കി വിടാൻ ശ്രമിക്കുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി ഹിന്ദു സംഘടനകൾ.
മമതയുടെ ഭരണത്തിൻ കീഴിൽ ബംഗാളിലെ ഹിന്ദുക്കളുടെ അവസ്ഥ അങ്ങേയറ്റം അപകടകരമാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് അഭിപ്രായപ്പെടുന്നു. ഹിന്ദുക്കളോടുള്ള വിവേചനം അവസാനിപ്പിക്കാനും പൗരത്വ രജിസ്റ്ററിനെതിരായ പ്രചാരണങ്ങളിൽ നിന്ന് പിന്മാറാനും മമതയോട് ആവശ്യപ്പെടുന്നതായി വി എച്ച് പി അന്താരാഷ്ട്ര ജനറൽ സെക്രട്ടറി മിലിന്ദ് പരാംബെ വ്യക്തമാക്കി.
വ്യക്തിപരമായ രേഖകൾ നഷ്ടപ്പെടുന്നതായി കാണിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആഎ രജിസ്റ്റർ ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെട്ട മമതയുടെ നടപടി പൗരത്വ രജിസ്റ്ററിനെതിരായ പരസ്യമായ യുദ്ധപ്രഖ്യാപനമാണെന്നും വി എച്ച് പി അഭിപ്രായപ്പെട്ടു. പൗരത്വ രജിസ്റ്ററിൽ നിന്ന് രക്ഷപ്പെടാനുള്ള ഗൂഢാലോചന ശക്തമായി ചെറുക്കപ്പെടുമെന്നും വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജനറൽ സെക്രട്ടറി മിലിന്ദ് പരാംബെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Discussion about this post