കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു കസ്റ്റഡിയിൽ. ഷാജുവിനെ വടകര റൂറൽ എസ്പി ഓഫീസിൽ എത്തിച്ചു. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നടപടി. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ ഒന്നരമണിക്കൂർ ചോദ്യം ചെയ്തു. ഷാജുവിന്റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ആദ്യഭാര്യയായ സിലിയുടെയും രണ്ട് വയസുകാരിയായ മകള്‍ ആല്‍ഫിന്റെയും കൊലപാതക വിവരം അറിയാമായിരുന്നുവെന്ന് ഷാജു അന്വേഷണ സംഘത്തിന് മൊഴി നല്കി.ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചിരുന്നു.അതു കൊണ്ടാണ് കൊലപാതക വിവരം പുറത്ത് പറയാതിരുന്നത്.ജോളിയ്ക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കളുണ്ടായിരുന്നുവെന്നും ഷാജു മൊഴി നല്കി.
Discussion about this post