കൂടത്തായി കൊലപാതകങ്ങളില്‍ ഒടുവില്‍ കുറ്റം സമ്മതിച്ച് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. ആദ്യ ഭാര്യ സലിയേയും കുട്ടിയേയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തുവെന്നാണ് ഷാജുവിന്റെ കുറ്റസമ്മതം. ഡന്റല്‍ ക്ലിനിക്കില്‍ അവരെ എത്തിച്ചത് അതിന്റെ ഭാഗമായാണെന്നും ചോദ്യം ചെയ്യലിനിടെ ഷാജു പറഞ്ഞു.അന്വേഷണസംഘത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞാണ് ഷാജു നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്.
സിലിയെ കൊല്ലാന്‍ തീരുമാനിച്ചത് ജോളിയുമായ് ഒരുമിച്ച് ജീവിക്കാനാണെന്നും ഷാജു മൊഴിനല്‍കി. ബാധ്യതയാകുമെന്ന് കരുതിയാണ് മകളെ കൊന്നത്.മകനെയും കൊല്ലണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നു.ഇതിനെ താന്‍ എതിര്‍ത്തെന്നും ഷാജു മൊഴി നല്കി.തന്റെ മാതാപിതാക്കള്‍ അവനെ സംരക്ഷിച്ചോളുമെന്നും ജോളിയോട് പറഞ്ഞു.അത് കൊണ്ടാണ് മകനെ കൊല്ലാതെ വിട്ടത്.
ഷാജുവിന്റെ മകന്റെ ആദ്യകുര്‍ബാനദിവസമാണ് മകള്‍ ഛര്‍ദിച്ച് മരിച്ചത്. 2016ല്‍ ജോളിക്കൊപ്പം ദന്താശുപത്രിയില്‍ ഇരിക്കുമ്പോഴാണ് സിലി കുഴഞ്ഞുവീണ് മരിച്ചത്. രണ്ട് മരണങ്ങളിലും ഷാജുവിന്റെ പങ്ക് വ്യക്തമായതോടെ മറ്റ് നാലുപേരുടെ മരണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ച് പരിശോധന തുടങ്ങി.
Discussion about this post