മഹാരാഷ്ട്രയിലെ ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളയും കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവും കൗണ്‍സിലറുമായ രവീന്ദ്ര കാരാട്ടിനേയും കുടംബത്തേയുമാണ് വീട്ടില്‍ അതിക്രമിച്ചെത്തിയ മൂന്നംഗ സംഘം വെടിവെച്ചു കൊന്നത്.
ഞായറാഴ്ച രാത്രി 9.30നാണ് സംഭവം. കാരാട്ടിനെ കൂടാതെ രോഗിയായിരുന്ന സഹോദരന് സുനില്‍ കാരാട്ട്, മക്കളായ പ്രേംസാഗര്‍(26), റോഹിത്(25) മകന്റെ കൂട്ടുകാരനായ ഗജാരെ എന്നിവരാണ് കൊല്ലപ്പെട്ടത്. നാടന്‍ തോക്കുകളും വടിവാളുകളുമായാണ് സംഘം വീട്ടില്‍ അതിക്രമിച്ചെത്തിയത്. ആക്രമണം നടത്തിയതിന് പിന്നാലെ മൂന്നംഗ സംഘം ഓടി രക്ഷപ്പെട്ടിരുന്നു.ആക്രമണത്തിനു പിന്നിലുള്ള യഥാര്‍ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Discussion about this post