കൂടത്തായി കൊലപാകങ്ങളിൽ കല്ലറയില്‍ നിന്ന് കിട്ടിയ മൃതദേഹാവശിഷ്ടങ്ങളില്‍ ഡിഎൻഎ പരിശോധന നടത്തും. മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ അനാലിസിസ് ആണ് നടത്തുന്നത്. ഇതിനായി റോയിയുടെ സഹോദരങ്ങളുടെ ഡിഎൻഎ സാംപിള്‍ എടുക്കും.
റോയിയുടെ സഹോദരന് റോജോയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. റോജോയാണ് മരണങ്ങളെക്കുറിച്ച് പരാതി നല്‍കിയത്. ജോളിക്ക് എന്‍ഐടിയില്‍ ജോലിയില്ലെന്ന് ആദ്യം മനസിലാക്കിയത് റോജോയാണ്. സിലിയുടെ ബന്ധുക്കളടക്കം ആറുപേരുടെ മൊഴിയെടുക്കും. സിലിയുടെ സഹോദരന് സിജോ, ബന്ധു സേവ്യര്‍ എന്നിവര്‍ക്ക് നോട്ടിസ് നൽകി. കൃത്യമായി ആസൂത്രണം ചെയ്താണ് അന്വേഷണം. ചോദ്യംചെയ്യേണ്ടവരുടെ പട്ടിക തയാറാക്കി.
അതേസമയം അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ കൂടുതൽ മൊഴി പുറത്ത്. കൂടുതൽ ആളുകളെ വകവരുത്താൻ തീരുമാനിച്ചിരുന്നുവെന്ന് ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായി സൂചന. ഇതിന് സഹായം നൽകിയത് റോയിയുടെ അടുത്ത ചില ബന്ധുക്കളാണെന്നും കൊലപാതകങ്ങളെ കുറിച്ച് രണ്ട് ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്നും ജോളി വെളിപ്പെടുത്തിയെന്നാണ് സൂചന. സയനൈഡ് ഉപയോഗിക്കുന്ന രീതിയും അവർക്ക് അറിയാമായിരുന്നു എന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു എന്നാണ് വിവരം.
ജോളിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് നാളെ അപേക്ഷ നല്‍കും. അതിന് മുമ്പ് ഈ വിവരങ്ങള്‍ കൃത്യത വരുത്തി അടുത്ത ചോദ്യം ചെയ്യലില്‍ ജോളിക്ക് മുന്നില്‍ ചോദ്യങ്ങള്‍ നിരത്തുക എന്നതാണ് അന്വേഷണ സംഘത്തിന്റെ നീക്കം
Discussion about this post