വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോഷ്യല്‍ മീഡിയയിലും, മാധ്യമങ്ങളിലും അരങ്ങ് തകര്‍ക്കുകയാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള വാക് പോര്. വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കടകംപള്ളി സുരേന്ദ്രന് ചില വ്യക്തി താല്‍പര്യങ്ങളുണ്ടെന്ന് സിപിഎമ്മിനകത്ത് തന്നെ ആരോപണമുണ്ടെന്ന വിമര്‍ശനത്തിന് മോശമായ ഭാഷയില്‍ തന്റെ ഫേസ്ബുക്ക് വഴി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ മറുപടിയാണ് സംവാദത്തിന് തുടക്കമിട്ടത്.
കുമ്മനടി തുടങ്ങിയ പ്രയോഗങ്ങളുമായി മോശമായ പരാമര്‍ശങ്ങളടങ്ങിയ ആ പോസ്റ്റിന് കുമ്മനം നല്‍കിയ മറുപടി ഫേസ്ബുക്കില്‍ വൈറലായി. കുളിമുറി സാഹിത്യം ഒരു മന്ത്രിയ്ക്ക് യോജിച്ചതല്ലെന്നും, അതേ ഭാഷയില്‍ മറുപടി പറയാന്‍ തനിക്ക് തന്റെ സ്വഭാവം വച്ച് കഴിയില്ലെന്നും കുമ്മനം രാജശേഖരന്‍ തിരിച്ചടിച്ചു. ഒരു വ്യാജവാറ്റുകാരന്റേയും പറ്റുബുക്കില്‍ തന്റെ പേര് കാണില്ല എന്ന തിരിച്ചടി കടകംപള്ളി സുരേന്ദ്രന്റെ മര്‍മ്മത്ത് തന്നെ കൊണ്ടു. താന്‍ ജോലി രാജിവച്ച് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചയാളാണെന്നും, രാഷ്ട്രീയത്തില്‍ കയറി ജോലി ലഭിച്ചയാളല്ലെന്നും, രാഷ്ട്രീയത്തിലിറങ്ങിയ ശേഷം തന്റെ സ്വത്ത് വര്‍ദ്ധിച്ചില്ലെന്നും കുമ്മനം കടുപ്പിച്ച് പറഞ്ഞതോടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. കുമ്മനം കടകംപള്ളിയെ മലര്‍ത്തിയടിച്ചുവെന്നും, തേച്ച് ഒട്ടിച്ചെന്നും ഒക്കെയായിരുന്നു സംഘപരിവാര്‍ അനുകൂലികളുടെ ആഹ്ലാദം.
https://www.facebook.com/kadakampally/posts/2667721686606078?__xts__[0]=68.ARA_fhYH8iLG0akNXxWCH0gjM54qlaWuXUZLr-gNuIiO5csykWCiYEaNEGj5UifH3RKYMd2YdWdJnB9XjQuINlgF1LwrTfk8gm2SQ9zPfgH7Z4uAUHpljiYOrM0QyaCsZ5r0rO7aAP0rZzFcry4uV7z8COtOd6y-wGAkWY-57yO1B0YPDTbLUqmTeLguml22ybI8G2qzRzBD2R6GKijTw_1JaXtKlWOKoiG1p9ztdNMzrOlclni-pBdaykqTAVLi4ItJlcNvQkTpMCzCzW8PO3CT9QTHao7QPjQ2bn30SVXJ7Dofz6ikvJrsnVB4-p5miR8MnJIP4TMB1O4vyFac4A&__tn__=-R
https://www.facebook.com/kummanam.rajasekharan/posts/2236243396485435?__xts__[0]=68.ARDkk-zUWSrOO3hsTVVYjpRZ-2ulA52ebecPvsWoiwAZ6BZgNgN7wIEsKo_uDLfxekcB-IKKpO6oZpvT6DVFq2GiugiKuO3RxCqUKrnmdWF66i17BNDFM4qrDGD88AKS8wqnjtISu_Ux_SlNJ_f6NoUrJvLxADrg6zkrCOKNftkiYecMRtSMpbEeFTvQpg0MIfGZhfoDPX6FTMm_4zZb6raryUoC45JIpAoa58guXMyXt–vpkxwc_K7W6bYZKR2T0XJn5HA1InOzzGkLFhVEF65ZPfiUGPDoff5iuOy_z8D8RL3zmaRQEj3uFqXa8eKJf5Ch4NerMPCjssYe6dctg&__tn__=-R
പിറ്റേദിവസം തന്റെ ഭാഷാ പ്രയോഗത്തില്‍ മാപ്പ് പറഞ്ഞ് കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. എന്നാല്‍ ഇതിന് പിറകെ പക്ഷേ കുമ്മനം ജോലി രാജിവച്ചത് വര്‍ഗ്ഗീയ പ്രവര്‍ത്തനത്തിനായാണെന്നും, തന്റെ പേരില്‍ കേസൊന്നുമില്ലാതിരിക്കെ ( മാസപ്പടി) ആരോപണം ഉന്നയിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു. മാറാട് കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചത് കുമ്മനമാണെന്ന ആക്ഷേപവും മന്ത്രി ഉയര്‍ത്തി.
ഇതിന് മറുപടിയായി കുമ്മനം വീണ്ടുമിട്ട ഫേസ്ബുക്ക് പോസ്റ്റും വൈറലായി. മാസപ്പടി സംബന്ധിച്ച് താനാരുടെയും പേരൊന്നും പറഞ്ഞില്ലെന്നും, കോഴികട്ടവന് തലയില്‍ പൂടയുണ്ടെന്ന് തോന്നിയതിന് എന്ത് ചെയ്യാനാവും എന്നായിരുന്നു കുമ്മനത്തിന്റെ തിരിച്ചടി.”വാറ്റുകാരന്റെ പറ്റുബുക്കില്‍ എന്റെ പേര് ഉണ്ടായിട്ടില്ല എന്ന് മാത്രമാണ് ഞാന്‍ നേരത്തെ പറഞ്ഞത്. അല്ലാതെ താങ്കളുടെ പേര് ഉണ്ടെന്നല്ല. അത് കേട്ടപ്പോഴേക്കും കോഴിക്കള്ളന്റെ തലയില്‍ പൂടയുണ്ടാകുമെന്ന ന്യായപ്രകാരം അങ്ങ് തലയില്‍ തപ്പി നോക്കിയതിന് ഞാനല്ല കുറ്റക്കാരന്‍. അത് കുറ്റബോധം കൊണ്ടാകാനേ തരമുള്ളൂ…. പിരിവായാലും കൊലപാതകമായാലും പാര്‍ട്ടിക്കു വേണ്ടിയായാല്‍ പിന്നെ തെറ്റല്ലല്ലോ???.-കുമ്മനം ചോദിക്കുന്നു.
തെളിവുകളില്ലാതെ താന്‍ വര്‍ഗ്ഗീയ വാദിയാണെന്നൊക്കെ പറയുന്ന ദേശാഭിമാനി പത്രത്തിന്റെ നിലവാരം, ഒരു മന്ത്രിക്ക് പറ്റിയതല്ലെന്നും കുമ്മനം പരിഹസിച്ചു. മാറാട് നിരവധി ഹിന്ദു സഹോദരന്മാര്‍ കൊല്ലപ്പെട്ടിട്ടും, കേരളത്തിലൊരിടത്തും തിരിച്ചടി ഉണ്ടാവത്തത് താന്‍ വിഷയത്തില്‍ ഇടപെട്ടത് കൊണ്ട് കൂടിയാണ്, നിലയ്ക്കല്‍ പ്രക്ഷോഭത്തില്‍ താനിടപെട്ട് ചര്‍ച്ച നടത്തിയാണ് തര്‍ക്കത്തിന് പരിഹാരം കണ്ടെത്തിയതെന്നും കുമ്മനം മറുപടി നല്‍കി.
കുമ്മനം രാജശേഖരന്റെ ആദ്യ ഫേസ്ബുക്ക് കുറിപ്പിന് 46000 ലൈകും,14000 ഷെയറും ലഭിച്ചപ്പോള്‍ രണ്ടാമത്തെ പോസ്റ്റിന് 21000 ലൈക്കും അയ്യായിരത്തിലധികം ഷെയറും ലഭിച്ചു. കുമ്മനത്തിനെതിരെയുള്ള കടകംപള്ളിയുടെ ആദ്യ വിവാദ പോസ്റ്റിന് 4600 ലൈക്കും, 331 ഷെയറും ലഭിച്ചപ്പോള്‍ രണ്ടാമത്തെ പോസ്റ്റിന് 11000 ലൈകും 2300 ഷെയറുമാണ് ലഭിച്ചത്.
https://www.facebook.com/kadakampally/posts/2675542045824042?__xts__[0]=68.ARAtFuTJw3s5k9qPTxih0nig0OM3caqpgU4w7TNzR03TfhSuf3PgVdxtz6b9XEr1ZsKpjSImDUsimWNI756wioV3AIC6rinCTfH2Oqn_pjI6jflUB-_ZzdB2ieojX6mIPqLuunEYK-FTILlugXij5zLMRvEH3dLDNPZ4lST_uYR8A-_f5-w42r1AU7Vh0EQl7NIILO6GAglqpbCL1K3GfNFtdpw-kfOctUVYlAdgNA90wMQw4uvZ67OxEvD0gAemMn84tPy56rIFRXPCNrn6QFV_swMQQbkQsDKNztOkUR8FSfz2iycibQ1H2xnln3uhUFE2uZtfNvLYYj3Y3-B5YQ&__tn__=-R
https://www.facebook.com/kummanam.rajasekharan/posts/2242089179234190?__xts__[0]=68.ARAxEpdR3ha4QSSetkxbHyy8tubyrsZTtD0wtuKzf4saB2MBzBgUD4uFJxUf90jFuwR0LlWxipl66Lc0F34F4X8d7bmIGJuJ8mJW3ZtnN-aNN1dQJbyJy81dwG6VP4GYUmgXqN6ewKlNCU-yN3IBYWy1XRJiRcOqOKAOnwcOHEy1StOG7W9uJheumrXzEEL9syMJ_SvnE2j4CWGLn264x1wdMh2CQ8ctHR06WRyRvCzuFKoggbCn_wQVBXBJHef_a-nVYmdK0TtCasdPPgcxeCIgAYVWjlM13_g2FxyVZSioC5ZQQ5dXgzul3kFQyDjOMoRxGLMOeZhBXajkJDRh0Q&__tn__=-R
കടകംപള്ളിക്കെതിരായ കുമ്മനത്തിന്റെ മറുപടികള്‍ ട്രോളര്‍മാരും ആഘോഷമാക്കിയിരുന്നു. ഇതോടെ സംവാദത്തില്‍ രണ്ടേ പൂജ്യത്തിന് കുമ്മനം മുന്നിലെത്തിയെന്നാണ് സംഘപരിവാര്‍ സൈബര്‍ പോരാളികളുടെ അവകാശവാദം. ഇനിയും മറുപടിയുമായി നാണക്കേടിന്റെ തേര് തെളിച്ച് ഈ വഴി വരണേ എന്നും ട്രോളര്‍മാരും പരിഹസിക്കുന്നു.
Discussion about this post