ഇന്ത്യയിൽ കൊറോണ കേസുകൾ വർദ്ധിക്കുന്നതിനിടെ രോഗത്തിന്റെ എൻബി.1.8.1. എൽഎഫ്.7 എന്നീ വകഭേദങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചൈനയിൽ വർദ്ധിച്ചുവരുന്ന കൊവിഡ് 19 കേസുകൾക്ക് കാരണമായ വകഭേദവും എൻബി.1.8.1 ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതാണ് ഇന്ത്യയിലും ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്.
ചൈനയിൽ വിവിധ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് വീണ്ടും ആശങ്ക ഉയർന്നിരിക്കുന്നത്. മാർച്ച് മാസത്തിന്റെ അവസാന നാളുകളിലും ഏപ്രിലിന്റെ തുടക്കത്തിലും യുഎസ് വിമാനത്താവളത്തിൽ ആദ്യമെത്തിയ അന്താരാഷ്ട്ര യാത്രക്കാരിലാണ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിത്.യുഎസിൽ റിപ്പോർട്ട് ചെയ്ത് ആകെ കേസുകൾ കുറവാണെങ്കിലും ഈ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം കേന്ദ്ര സർക്കാർ മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി രോഗബാധിത സംസ്ഥാനങ്ങളിൽ എല്ലാം പ്രതിരോധ നടപടികൾ ശക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും നിർദേശിച്ചു.
കൊവിഡ് ഇപ്പോൾ മറ്റൊരു തരം വൈറൽ അണുബാധയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും കൈയും മുഖവും ശുചിയായി സൂക്ഷിക്കൽ, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കൽ, അനാവശ്യമായ ഒത്തുചേരലുകൾ ഒഴിവാക്കൽ തുടങ്ങിയ അടിസ്ഥാന മുൻകരുതലുകൾ ഇപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 2025 മെയ് മുതൽ, ലോകാരോഗ്യ സംഘടന കൊവിഡിന്റെ LF.7, NB.1.8 എന്നീ ഉപ വകഭേദങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചാൽ ലോക്ഡൗൺകാലമെന്ന ഭയം വേണ്ട.
Discussion about this post