വ്യോമസേനയ്ക്ക് കരുത്ത് പകരാൻ അഞ്ചാം തലമുറ യുദ്ധ വിമാനങ്ങൾ വികസിപ്പിച്ച് ഇന്ത്യ: എതിരാളികളെ വിറപ്പിക്കാൻ സൂപ്പർസോണിക് എഎംസിഎ വരുന്നു

Published by
Brave India Desk

ലോക്ക് ഹീഡ് മാർട്ടിന്റെ എഫ് 22 റാപ്റ്റർ, യുഎസ്എയുടെ എഫ് 35 മിന്നൽ , ചൈനയുടെ ചെങ്ങ്ഡു ജെ 20, റഷ്യൻ സുഖോയ് സു-57 എന്നിവയെ എതിരിടാൻ വ്യോമരംഗത്ത് ഇന്ത്യയുടെ പുതിയ കരുത്ത്. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പദ്ധതിയ്ക്ക് കരുത്ത് പകരുന്ന അഞ്ചാം തലമുറ വിവിദ്ധോദേശ യുദ്ധ വിമാനം സൂപ്പർ സോണിക് എഎംസിഎ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണെന്ന് എയർ സ്റ്റാഫ് എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിംഗ് ഭദൗരിയ പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയുടെ കൈകളിൽ തദ്ദേശീയമായി വികസിപ്പിക്കുന്ന ആയുധങ്ങൾ ഉൾപ്പെടുത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. അഞ്ചാം തലമുറ യുദ്ധ വിമാനങ്ങൾ നിർമ്മിക്കുന്നതു കൊണ്ടു സു-57 പരിഗണിക്കുന്നില്ലെന്ന് ഭദൗരിയ പറഞ്ഞു. വിദേശ നിർമ്മിത അഞ്ചാം തലമുറയുദ്ധ വിമാനങ്ങൾക്കായി ഇന്ത്യ ഇനി മറ്റാരെയും സമീപിക്കില്ലെന്ന് ഒക്ടോബർ നാലിന് നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എയറോനോട്ടിക്കൽ ഡവലപ്പ്‌മെന്റ് ഏജൻസിയും, ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും ചേർന്നാണ് സൂപ്പർസോണിക് എഎംസിഎ വികസിപ്പിക്കുന്നത്.ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഇരട്ട-എൻജിൻ ഈ പോർ വിമാനത്തിന്റെ പ്രത്യേകത.
എഎംസിഎ യുടെ പ്രാഥമിക ഡിസൈനിങ്ങും,സാധ്യതാ പഠനവും പൂർത്തിയായി. ആദ്യ വിമാന
ത്തിന്റെ മാതൃക 2025 – 30 കളിൽ രംഗത്തിറക്കാനുള്ള തയ്യാറെടുപ്പുകളാണ് നടന്നു വരുന്നത് .

വ്യോമമേധാവിത്വം , ഭൂതല ആക്രമണം , ബോംബിംഗ്, നിരീക്ഷണം, തുടങ്ങി പലതരത്തിലുളള ജോലികൾ ഇത് െൈകകാര്യം ചെയ്യും.നിരവധി സവിശേഷതകൾ കൂട്ടിച്ചേർന്നതാണ് എഎംസിഎ. ജാഗ്വാർ , മിറേജ് 2000 , മിഗ് 27 എന്നിവയ്ക്ക് പിൻഗാമിയായിട്ടാണ് എഎംസിഎ ഉദ്ദേശിക്കുന്നത്. എച്ച്.എ.എൽ മാരുത്, തേജസ് എന്നിവയ്ക്കു ശേഷം ഇന്ത്യൻ നിർമ്മിതമായ മൂന്നാമത്തെ സൂപ്പർസോണിക് ജെറ്റ് ആയിരിക്കുമിത്.നിലവിലുള്ള പലതരം പോർവിമാനങ്ങൾക്ക് പകരമായി ഒരു പൊതു പോർവിമാനമായിട്ടാണ് ഈ പദ്ധതിയെ വിഭാവനം ചെയ്തിരിക്കുന്നത് .

Share
Leave a Comment

Recent News