തൃശൂർ; തിരിച്ചടയ്ക്കാൻ ബാങ്കിലെത്തിച്ച സിപിഎമ്മിന്റെ ഒരുകോടി രൂപ പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്.
തൃശ്ശൂരിൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് പിൻവലിച്ച പണം തിരിച്ചടക്കാനായി കൊണ്ടുവന്നപ്പോഴാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. കണക്കിൽപെടാത്ത പണമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്.
ബാങ്ക് ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് ബാങ്കിൽ എത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പണം പിടിച്ചെടുക്കുകയായിരുന്നു.
തുക കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസിൻറെ മൊഴി ആദായ നികുതി വകുപ്പ് എടുത്തു. പണത്തിൻറെ ഉറവിടം കാണിക്കാൻ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിൻവലിച്ച ഒരു കോടി രൂപയാണ് ബാങ്കിൽ തിരിച്ച് നിക്ഷേപിക്കാൻ ശ്രമിച്ചത്. നേരത്തെ പിൻവലിച്ച തുകയുടെ സീരിയൽ നമ്പറുകൾ ആദായ നികുതി വകുപ്പ് പരിശോധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
Discussion about this post