തിരുവനന്തപുരം: ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വക്കീൽ നോട്ടീസ് അയച്ച് എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മറ്റിയംഗവുമായ ഇപി ജയരാജൻ. ബിജെപി നേതാവ് ശോഭാസുരേന്ദ്രൻ, കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെയാണ് ഇ പി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചത്. അഡ്വ. എം രാജഗോപാലൻ നായർ മുഖേനെയാണ് ഇ പി നോട്ടീസ് അയച്ചത്.
തന്നെയും പാർട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയെന്നുമാണ് ആരോപണം. ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാദ്ധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കാത്ത പക്ഷം, സിവിൽ-ക്രിമിനൽ നിയമ നടപടികൾക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്.
Discussion about this post