മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വരയുടെ പിഎ ആത്മഹത്യ ചെയ്തു.പിഎ രമേശ് കുമാറിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരമേശ്വരയുടെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട് രമേശ്കുമാറിനെ ചോദ്യം ചെയ്തിരുന്നു.
അതേസമയം ജി പരമേശ്വരയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 100 കോടിയിലധികം രൂപയുടെ കണക്കിൽപ്പെടാത്ത വരുമാനം കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കി. പരമേശ്വര ചെയർമാനായ മെഡിക്കൽ കോളേജിൽ പ്രവേശന നടപടികളിൽ വൻ ക്രമക്കേട് നടന്നതായി തെളിഞ്ഞുവെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post