സര്‍ക്കാര്‍ ഭൂമിയായ പത്തനംതിട്ടയിലെ ചെറുവള്ളി എസ്റ്റേറ്റ് പിണറായി സര്‍ക്കാര്‍ തന്നെ വിലയ്ക്കു വാങ്ങാന്‍ ഗൂഢപദ്ധതി നടത്തുമ്പോള്‍ എറണാകുളത്തെ ചെറുവള്ളിയില്‍ കേരളത്തിന് മാതൃകാപരമായ ഭൂദാനം. സ്വന്തം ഭൂമിയില്‍നിന്ന് പത്തുസെന്റ് രണ്ടുപേര്‍ക്ക് ദാനം ചെയ്ത് മാതൃക കാട്ടുന്നത് ഭൂ അവകാശ സംരക്ഷണ സമിതിയുടെ സംസ്ഥാന സംയോജകനാണ്.
എറണാകുളം പിറവത്തിനടുത്ത് ഇലഞ്ഞി പഞ്ചായത്തിലെ ചെറുവള്ളി ഇല്ലത്തെ അവകാശസ്വത്തില് നിന്ന് പത്തുസെന്റ് കൊടുത്ത് ഭൂ അവകാശ സംരക്ഷണ സമിതിയുടെ സംസ്ഥാന സംയോജകന്‍ എസ്. രാമനുണ്ണിയാണ് മാതൃക സൃഷ്ടിക്കുന്നത്. ഭൂ ദാനം ഇന്ന് നടക്കും. സേവാഭാരതി വഴിയാണ് ഭൂമി കൈമാറുന്നത്. അവര്‍ കണ്ടത്തിയ, തികച്ചും അര്‍ഹരായ രണ്ടുപേര്‍ക്ക് ഭൂമി ലഭിക്കും. ഇലഞ്ഞി ചെറുവള്ളി വീട്ടില്‍ ലളിതമായ ചടങ്ങില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന് അവകാശ രേഖകള്‍ സ്വീകരിക്കും.
എല്ലാവര്ക്കും ഭൂമി അവകാശപ്പെട്ടതാണെന്നും ലഭ്യമാക്കണമെന്നും ലക്ഷ്യമിട്ട് ഒരു വര്‍ഷം മുമ്പ് രൂപീകരിച്ച സംഘടനയാണ് ഭൂ അവകാശ സംരക്ഷണ സമിതി. അടുത്ത വര്‍ഷത്തോടെ അയ്യായിരം ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുകയാണ് സംഘടനയുടെ കര്‍മപദ്ധതി. അതിന്റെ തുടക്കം സ്വയം ദാനം ചെയ്താകട്ടെ എന്ന തീരുമാനത്തിലാണ് സംയോജകന്‍.
സര്‍ക്കാര്‍ ഭൂമി ഇല്ലാത്തവര്‍ക്ക് കൊടുക്കുമായിരിക്കും. അവര്‍ അതുചെയ്യട്ടെ. പക്ഷേ സമൂഹത്തിന് ചെയ്യാനാവുന്നത് ചെയ്യണം. അതിന് പ്രേരിപ്പിക്കുകയും സംയോജിപ്പിക്കുകയുമാണ് സമിതിയുടെ ലക്ഷ്യം. അര്‍ഹരെ കണ്ടെത്തി നല്‍കും. അവര്‍ക്ക് എവിടെയെങ്കിലും ഏതെങ്കിലും ഭൂമി നല്കുകയല്ല ലക്ഷ്യം. വസിക്കാന്‍ പറ്റുന്ന ഭൂമി, വെള്ളവും വഴിയും അടിസ്ഥാന ജീവിതസൗകര്യങ്ങളും ഉള്ള സ്ഥലം ലഭ്യമാക്കണം, രാമനുണ്ണി പറഞ്ഞു.
Discussion about this post