ഭര്‍ത്താവിന്റെ സഹോദരനെതിരെയുള്ള പീഡനപരാതി പിന്‍വലിക്കാത്തതിന് യുവതിയെ മുത്തലാഖ് ചൊല്ലിയ പോലീസുകാരനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. സമ്പാല്‍ സ്വദേശിനിയെയാണ് പീഡനപരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്.
ഒക്ടോബര്‍ 8ന് യുവതി ഭര്‍ത്തൃസഹോദരന്റെ വീട്ടിലെത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടത്. പീഡനശേഷം ഭര്‍ത്തൃവീട്ടില്‍ തിരിച്ചെത്തിയ യുവതി ഭര്‍ത്തൃവീട്ടുകാരോടും പീഡനവിവരം പറഞ്ഞു. തുടര്‍ന്ന് ഒക്ടോബര്‍ 18നാണ് യുവതി ഭര്‍ത്തൃസഹോദരനെതിരെ സമ്പാല്‍ പോലീസില്‍ പരാതി നല്‍കുന്നത്.
സംഭവമറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് സഹോദരനെതിരെയുള്ള പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വിസമ്മതിച്ചതോടെ യുവാവ് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലുകയായിരുന്നു. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെതിരെയും പോലീസില്‍ പരാതിപ്പെട്ടു.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെയും ഭര്ത്തൃസഹോദരനെതിരെയും കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. ഭര്തൃസഹോദരനെതിരെയുള്ള പീഡനപരാതി പിന്‍വലിച്ചില്ല,
Discussion about this post