കൊച്ചി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ ഇന്ന് നടക്കും. മേയില്‍ നടന്ന പരീക്ഷയില്‍ വ്യാപക ക്രമക്കേട് കണ്ടത്തെിയതിനെ തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് വീണ്ടും പരീക്ഷ നടത്തുന്നത്.
ആദ്യ പരീക്ഷ എഴുതിയ 6.3 ലക്ഷം വിദ്യാര്‍ഥികളാണ് വീണ്ടും പരീക്ഷ എഴുതുന്നത്. ഇവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. കര്‍ശന പരിശോധനയുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ നേരത്തേ ഹാളിലത്തൊന് സി.ബി.എസ്.ഇ നിര്‍ദേശിച്ചിട്ടുണ്ട്. രാവിലെ പത്തു മുതല്‍ ഒന്നുവരെയാണ് പരീക്ഷ.
Discussion about this post