അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീയ്ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയില്ല. ശിരോവസ്ത്രം ഉള്‍പ്പടെയുള്ള സഭ വസ്ത്രം നീക്കാതെ പരീക്ഷ എഴുതാനാവില്ല എന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പരീക്ഷ എഴുതാതെ തിരിച്ച് വന്നുവെന്ന് സിസ്റ്റര്‍ സെബ പറഞ്ഞു. പരീക്ഷ എഴുതാന്‍ പ്രത്യേക മുറി നല്‍കണമെന്ന ആവശ്യം നിരാകരിച്ചുവെന്നും സിസ്റ്റര്‍ പറഞ്ഞു.
‘ സഭയുടെ ഔദ്യോഗിക വസ്ത്രമാണ്. ഇത് ഇഷ്ടം പോലെ അഴിച്ച് വെക്കാനാവില്ല’..സുപ്രിം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്നാണ് അധികൃതര്‍ വിശദീകരിച്ചതെന്നും സിസ്റ്റര്‍ സെബ പറഞ്ഞു.
തിരുവനന്തപുരം കാഞ്ഞിരക്കുളത്താണ് സംഭവം.പരീക്ഷ എഴുതാന്‍ സാധിക്കാത്തതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കന്യാസ്ത്രി പറഞ്ഞു.
കനത്ത പരിശോധനയ്ക്ക് ശേഷമാണ് സിബിഎസ്ഇയുടെ പ്രവേശനപരീക്ഷയ്ക്ക് പരീക്ഷാര്‍ത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. ശിരോവസ്ത്രം ധരിക്കുന്നവരോട് നേരത്തെ പരീക്ഷ സെന്ററിലെത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post