മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മറുപടി നല്കി മന്ത്രി എ.കെ.ശശീന്ദ്രന്. ശ്രീറാം വെങ്കിട്ടരാമന് അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി സഭയില്‍ രേഖാമൂലം മറുപടിനല്കി. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നോ ഇല്ലയോ എന്നതുസംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നതായി അദ്ദേഹം സൂചിപ്പിച്ചില്ല.
അപകടത്തെ തുടര്‍ന്ന് ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കിയതായും മന്ത്രി സഭയെ അറിയിച്ചു. കേസില്‍നിന്ന് ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നതിന്റെ തെളിവാണ് പോലീസ് റിപ്പോര്‍ട്ടെന്നാണ് മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാകുന്നത്.
Discussion about this post