മഹാരാഷ്ട്രയിൽ ശിവസനേയും ബിജെപിയും സഖ്യം വേർപ്പെട്ടെങ്കിലും ശിവസേന സ്ഥാപകൻ ബാൽ താക്കറയുടെ ചരമദിനം ആചരിച്ച് ബിജെപി നേതാക്കൾ. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെയുള്ളവരാണ് ബാൽ താക്കറയെ അനുസ്മരിച്ച് രംഗത്തെത്തിയത്. ആത്മാഭിമാനം എന്നത് എന്താണെന്ന് ജനങ്ങളെ പഠിപ്പിച്ച നേതാവായിരുന്നു ബാൽ താക്കറെയെന്ന് ഫഡ്നാവിസ് പറഞ്ഞു.
स्वाभिमान जपण्याचा मूलमंत्र आदरणीय बाळासाहेबांनी आपल्या सर्वांना दिला ! pic.twitter.com/sPdALKDlzS
— Devendra Fadnavis (Modi Ka Parivar) (@Dev_Fadnavis) November 17, 2019
ഏഴാം ചരമവാർഷിക ദിനത്തിൽ ട്വിറ്ററിലൂടെയാണ് ഫഡ്നാവിസ് അദ്ദേഹത്തിന് ആദരവർപ്പിച്ചത്. ‘ഞങ്ങളുടെ പ്രചോദനത്തിന്റെ ഉറവിടമായ ഹിന്ദു ഹൃദയ സാമ്രാട്ട് ബാലാസാഹേബ് താക്കറെയ്ക്ക് ചരമദിനത്തിൽ ആദരവുകളർപ്പിക്കുന്നു’ എന്ന് താക്കറെയുടെ വീഡിയോയ്ക്കൊപ്പം ഫഡ്നാവിസ് ട്വീറ്റ് ചെയ്തു.
ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാർ ദേബും ബാൽ താക്കറെയെ അനുസ്മരിച്ചിട്ടുണ്ട്
Tributes to the Hindu Hriday Samrat Bala Saheb Thackeray on his 7th death anniversary.
He was a true nationalist and a proud Hindu. He has dedicated his entire life for the upliftment and rights of people of Maharashtra. #balasahebthackeray pic.twitter.com/EhfR0Wdu1A
— Biplab Kumar Deb (MODI Ka Parivar) (@BjpBiplab) November 17, 2019
2012 നവംബർ 17 നായിരുന്നു ശിവസേന സ്ഥാപകൻ ബാൽ താക്കറെ അന്തരിക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ ആദ്യത്തെ നേതാക്കളിലൊരാളായിരുന്നു ബാൽ താക്കറെ. മഹാരാഷ്ട്രയിൽ അധികാര വിഭജനത്തിൽ ധാരണയിലെത്താൻ കഴിയാതെ വന്നതോടെയാണ് ശിവസേന ബിജെപി ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
Discussion about this post