ഡൽഹി ഫാക്ടറി തീപിടിത്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാഗ് നിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 43 പേർ മരിച്ച സംഭവം അങ്ങേയറ്റം ഭയാനകമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രാർഥന ഇരകളുടെ കുടുംബങ്ങളോടൊപ്പമാണ്. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ അധികാരികൾക്ക് നിർദേശം നൽകിയതായും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
തീപിടിത്തത്തിൽ നിരവധി പേർക്ക് ഗുരുതരപരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. നരേല അനന്ദ് മാണ്ഡിയിലെ റാണി ഝാൻസി റോഡിലുള്ള റബർ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച പുലർച്ചെ 5.20 ന് ആണ് ഫയർഫോഴ്സിന് വിവരം ലഭിക്കുന്നത്
അഗ്നിശമനസേനയുടെ മുപ്പതോളം യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇരുപതോളം പേർ ഇപ്പോഴും ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിട ക്കുന്നതായും റിപ്പോർട്ടുണ്ട്.
Discussion about this post