കൊച്ചി: കന്യാസ്ത്രീകള്‍ ആരുടെയും അടിമകളല്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. തെറ്റ് ചെയ്തെന്ന് സഭ തന്നെ ബോധ്യപ്പെടുത്താത്ത കാലത്തോളം താന്‍ സഭയില്‍ തന്നെ തുടരുമെന്നും ലൂസി പറഞ്ഞു. ലൂസി കളപ്പുരയുടെ ആത്മകഥയായ കര്‍ത്താവിന്റെ നാമത്തില്‍ എന്ന പുസ്തകവുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ലൂസി കളപ്പുരക്കല്‍.
ഞെരിഞ്ഞമര്‍ന്ന് ജീവിക്കുന്നവരാണ് കന്യാസ്ത്രീകളെന്ന് കരുതരുത്. പുറത്താക്കിയെന്ന് കാട്ടി വത്തിക്കാനില്‍ നിന്നും കത്ത് വന്നാല്‍ പോലും അംഗീകരിക്കില്ലെന്നും ലൂസി വ്യക്തമാക്കി.
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ നേരത്തെ തന്നെ വിവാദമായിരുന്നു. സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് സിസ്റ്റര്‍ ലൂസി പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് തുറന്നുപറഞ്ഞിരുന്നു. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതില്‍ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റര്‍ ആരോപിച്ചിട്ടുണ്ട്.
Discussion about this post