നേരില്‍ കണ്ടാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍. വാര്‍ത്താ ചാനലായ ആജ് തക് ദില്ലിയില്‍ സംഘടിപ്പിച്ച ‘അജണ്ട ആജ് തക് 2019′ എന്ന സംവാദ പരിപാടിയില്‍ സംബന്ധിക്കവെ അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അക്ഷയ് കുമാര്‍.
അത്തരമൊരു അവസരം കിട്ടിയാല്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാനാവും താന്‍ പറയുകയെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.’അമിത് ഷാ ജിയോട് പറയാനാഗ്രഹിക്കുന്ന ഒരേയൊരു കാര്യം ആരോഗ്യത്തെക്കുറിച്ചാണ്. സ്വന്തം ആരോഗ്യം ശ്രദ്ധിക്കണം എന്നാണ്. കാരണം രാജ്യത്തെ ഏറ്റവും പ്രധാന വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം’, അക്ഷയ് കുമാര്‍ പറഞ്ഞു.
ആരോഗ്യ സംരക്ഷണത്തിനായി അനുഷ്ഠിക്കേണ്ട ഒരു ദിനചര്യയും അമിത് ഷായോട് പറയാന്‍ ആഗ്രഹമുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ‘വൈകിട്ട് 6.30ന് ശേഷം ഭക്ഷണം കഴിക്കാതെയിരിക്കുന്നതിനെക്കുറിച്ചാണ് അത്. ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ് അത്. വൈകിട്ട് ആറരയ്ക്കുശേഷം ഭക്ഷണം ഒഴിവാക്കുന്നത് അദ്ദേഹത്തിനെന്നല്ല, ആര്‍ക്കും നല്ലതാണ്. സൂര്യാസ്തമയത്തിനുശേഷം ഭക്ഷണം കഴിക്കരുതെന്ന് നമ്മുടെ പൗരാണിക ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അത് നിങ്ങളുടെ ശരീരത്തിന് ഏറെ സഹായകരമാണ്’, അക്ഷയ് കുമാര്‍ പറഞ്ഞു.
അക്ഷയ് പങ്കെടുത്തതിന് തൊട്ടുപിന്നാലെയുള്ള സെഷനില്‍ പങ്കെടുക്കേണ്ടത് അമിത് ഷാ ആയിരുന്നു.ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു അവതാരകയുടെ ചോദ്യം.
Discussion about this post