ബെംഗളൂരു: തീവ്രവാദസംഘടന അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേര് ബെംഗളൂരുവിൽ അറസ്റ്റിൽ. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. ഇജാസ് പാഷ, അനീസ്,സഹീദ്, ഇമ്രാന് ഖാന്,സലിം ഖാന് എന്നിവരാണ് പിടിയിലായത്.
അറസ്റ്റിലായവര്‍ക്ക് നിരോധിത സംഘടനയായ സിമിയുമായും ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. രാമനഗര, ശിവമൊഗ, കോലാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
കളിയിക്കാവിളയില്‍ തമിഴ്നാട് എഎസ്ഐയെ വെടിവച്ച് കൊന്നതിന് പിന്നില്‍ അല്‍ ഉമ്മയുമായി ബന്ധമുളളവരാണെന്നാണ് പൊലീസ് നിഗമനം. അല്‍ ഉമ്മയുടെ പ്രധാനനേതാവ് മഹബൂബ് പാഷ, മൊയ്തീന് ഖാജ എന്നിവര്‍ ഉള്‍പ്പെടെ പതിനാല് പേര്‍ക്ക് വേണ്ടി ക്രൈംബ്രാഞ്ച് തെരച്ചില്‍ ശക്തമാക്കി. ഗുണ്ടല്‍പേട്ട് മേഖലയില്‍ ഇവരുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post