വിമാനനിർമാണ കമ്പനിയായ ബോയിങ്ങ് കമ്പനിയുടെ പുതിയ സി.ഇ.ഒ ആയി ഡേവിഡ് കാൽഹൻ സ്ഥാനമേറ്റു. വൈമാനിക രംഗത്തെ അതികായന്മാരായ ബോയിങ്ങ് നിർമിച്ചു രംഗത്തിറക്കിയ ‘737 മാക്സ് ” മോഡൽ വിമാനങ്ങൾ രണ്ടെണ്ണം കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ തകർന്നു വീണിരുന്നു.
346 പേരുടെ മരണത്തിനിടയാക്കിയ ഈ സംഭവങ്ങളെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ ബോയിങ്ങ് കമ്പനിയുടെ സി.ഇ.ഒ ഡെന്നിസ് മിലൻബർഗ് ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വച്ചു. ഇതേത്തുടർന്നാണ് ഡേവിഡ് കാൽഹൻ പുതിയ ബോയിങ്ങ് മേധാവിയായി സ്ഥാനമേറ്റത്.
Discussion about this post