തിരുവനന്തപുരം: മുൻഡിജിപി ടി പി സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ‘സെന്‍കുമാറും സുഭാഷ് വാസുവും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകളാണെന്ന് ‘ അദ്ദേഹം പറഞ്ഞു. സ്വയം നശിക്കുന്നതിനോടൊപ്പം മറ്റുള്ളവരേയും നശിപ്പിക്കാനാണ് ഇരുവരുടെയും ശ്രമമെന്നും വെള്ളാപ്പള്ളി കോട്ടയത്ത് പറഞ്ഞു.
‘ഏലയ്ക്കാകൊണ്ട് ആനയെ എറിഞ്ഞിട്ട് കാര്യമില്ല. തന്റെ പേരില്‍ കായംകുളത്തുള്ള കോളേജിന്റെ പേരുമാറ്റുന്നതില്‍ സന്തോഷമാണ് ഉള്ളത് . കോളേജിന്റെ പേര് തനിക്ക് അപമാനമാണ്. അവിടെ കള്ള ഒപ്പിട്ട് കോടികളുടെ അഴിമതി നടന്നു. കോടതി വഴിയാണ് അതിന് നോട്ടീസ് നല്‍കിയത് ‘- വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കി.
Discussion about this post