കോഴിക്കോട്: ചരിത്രത്തിലെ ഏറ്റവും വലിയ ഹിന്ദു കൂട്ടക്കൊല നടത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അനുസ്മരണം നടത്തുവാൻ തീരുമാനിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ നടപടി തികച്ചും പ്രതിഷേധാർഹമാണെന്നും തെറ്റ് തിരുത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും എസ് എൻ ഡി പിയോഗം കോഴിക്കോട് യൂണിയൻ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സവർണ്ണ അവർണ്ണ ഭേദമില്ലാതെ 1921-ൽ അതി നിഷ്ഠൂരമായ ആക്രമണങ്ങളും നിർബന്ധ മതപരിവർത്തനവും നടത്തിയ ആധുനിക ഐഎസിനു സമാനമായ ഭീകരനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവൽക്കരിച്ച് അനുസ്മരണം നടത്തി ഭൂരിപക്ഷ സമുദായത്തിന്റെ മനസ്സുകളിൽ അശാന്തിയുടെ നാളുകളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളും ഭീതിയും ഉളവാക്കുവാനും സമൂഹത്തിൽ അന്ത: ചിദ്രം ഉണ്ടാക്കുവാനും മാത്രമേ ഈയൊരു നീക്കം കൊണ്ട് സാധിക്കുകയുള്ളു.
കെ പി സി സി ഭാരവാഹിയായിരുന്ന കെ മാധവൻ നായർ എഴുതിയ മലബാർ കലാപം എന്ന പുസ്തകത്തിലും ചരിത്ര രേഖകളിലും വളരെ വ്യക്തമായി പ്രതിപാദിച്ച മാപ്പിള ലഹളയെ കുറിച്ച് കണ്ടില്ലെന്ന് നടിച്ചുകൊണ്ട് മത ന്യൂനപക്ഷ വോട്ടിനു വേണ്ടി മാത്രം ഇത്തരം വർഗീയ നിലപാട് സ്വീകരിക്കുകയും ചെയ്ത നടപടിയിൽ നിന്ന് കോൺഗ്രസ് നേതൃത്വം പിൻമാറണമെന്നും ഭൂരിപക്ഷ സമുദായത്തിന് മേൽ കുതിര കയറുന്ന രീതിയിൽ ചരിത്രത്തെ വളച്ചൊടിക്കുന്ന ഇത്തരം പരിപാടികൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
കൺവെൻഷന്റെ ഉൽഘാടനം ശ്രീ നാരായണ ക്ഷേത്ര ഏകോപന സമിതി ആചാര്യൻ സ്വാമി പ്രണവ സ്വരൂപാനന്ദനിർവ്വഹിച്ചു. .എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷനായിരുന്നു. സെക്രട്ടറി സുധീഷ് കേശവപുരി, അഡ്വ.എം രാജൻ, ചന്ദ്രൻ പലത്ത്, കെ മോഹൻ ദാസ് ,വി.സുരേന്ദ്രൻ, എം.മുരളീധരൻ, കെ വി ശോഭ, ലീലാവിമലേശൻ, സുജ നിത്യാനന്ദൻ, പി കെ ശ്രീലത എന്നിവർ പ്രസംഗിച്ചു.
Discussion about this post