ആലപ്പുഴ: ജെ.എസ്.എസ് സിപി.ഐ.എം ലയനം പി കൃഷ്ണപിള്ള ദിനമായ ആഗസ്റ്റ് 19ന് നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാലിത് ആ തിയതിയില്‍ നടക്കാന്‍ സാധ്യതയില്ല എന്നാണ് ലഭിക്കുന്ന വിവരം. ജെഎസ്എസിന്റെ പേരിലുള്ള സ്വത്ത സംബന്ധിച്ച തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പി കൃഷ്ണപിള്ള ദിനത്തില്‍ ലയന സമ്മേളനം നടന്നേക്കില്ല.
സിപിഎമ്മിലേക്ക് 21 വര്‍ഷത്തിനു ശേഷം തിരിച്ചുപോകുന്ന കെ ആര് ഗൗരിയമ്മ പേരില്‍ കോടികളുടെ സ്വത്തുക്കളുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന ജെഎസ്എസ് ഓഫീസുകളുടെ ഭൂമികള്‍ വാങ്ങിയിരിക്കുന്നത് ജെഎസ്എസ് ജനറല്‍ സെക്രട്ടറിയായിരുന്ന ഗൗരിയമ്മയുടെ പേരിലാണ്. ഗൗരിയമ്മയുടെ പേരിലാണു ജെഎസ്എസിന്റെ സ്വത്തു വാങ്ങിയതെങ്കിലും അതെല്ലാം പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി ജെഎസ്എസുകാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
ലയനം ഗൗരിയമ്മയുടെ പേരിലുള്ള സ്വത്ത് നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന സാധ്യതയാണ് ലയനത്തിന് തടസ്സമാകുന്നത്. ഇത് സംബന്ധിച്ച് വ്യക്തത വരാതെ ലയനം നടക്കുന്നത് ഭാവിയില്‍ നിമയപരമായ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ആശങ്ക.
Discussion about this post