“വിജയിച്ചവർ ബിജെപി തെരഞ്ഞെടുക്കും, രാജ്യദ്രോഹികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയോ കോൺഗ്രസ് പാർട്ടിയോ തിരഞ്ഞെടുക്കും” എന്ന് ബിജെപി ഐടി സെൽ ചീഫ് അമിത് മാളവ്യ. ബാഡ്മിന്റൺ ചാമ്പ്യനും ഒളിമ്പിക്സ് മെഡൽ ജേതാവുമായ സൈനാ നെഹ്‌വാൾ അപ്രതീക്ഷിതമായി ഇന്നലെ ബിജെപിയിൽ ചേർന്നതിന് പുറകെയാണ് അമിതിന്റെ ഈ കുറിക്കുകൊള്ളുന്ന പരാമർശം.
“ലോക ജേതാക്കളായ സൈന നെഹ്‌വാളിനെ പോലുള്ളവർ ബിജെപി തിരഞ്ഞെടുക്കുമ്പോൾ, രാജ്യദ്രോഹികളായ കനയ്യ കുമാറിനെയും, ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും പോലുള്ളവർ ആം ആദ്മി പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി, കോൺഗ്രസ് പാർട്ടി എന്നിങ്ങനെയുള്ള പാർട്ടികൾ തെരഞ്ഞെടുക്കും.ഇന്ത്യൻ യുവത്വം ഇവയിൽ ഏതു പാർട്ടിയാലാണ് പ്രചോദിതരാവുന്നതെന്ന് തിരിച്ചറിയാൻ ഇപ്പോൾ ബുദ്ധിമുട്ടൊന്നുമില്ല.” എന്നാണ് അമിത് മാളവ്യ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത്.
Discussion about this post