രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ മുൻ ജെ.എൻ.യു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ആസാം പോലീസ്. രാജ്യദ്രോഹ പരാമർശം നടത്തിയ ഷർജീൽ ഇമാമിനെതിരെ ആദ്യം കേസെടുത്തത് ആസാം സർക്കാരാണ്. ചോദ്യംചെയ്യലിന് വേണ്ടി ഷർജീൽ ഇമാമിനെ വിട്ടുകിട്ടാൻ ആവശ്യപ്പെടുമെന്ന് ആസാം ഡി.ജി.പി ബാസ്കർ ജ്യോതി മഹന്ത പറഞ്ഞു.
ഷർജീൽ ഇമാമിനെ ഡൽഹി കോടതി ബുധനാഴ്ച അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.ഷർജീൽ ഇമാമിന്റെ മുഖ്യ പരാമർശം തന്നെ ആസാമിനെ ഇന്ത്യയിൽ നിന്നും വിഘടിപ്പിക്കാനായിരുന്നു. അധികം വൈകാതെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റു സംസ്ഥാനങ്ങളും ഇമാമിനെ വിട്ടുകിട്ടാൻ ആവശ്യപ്പെടും.












