ഡൽഹിയിലെ ഷഹീൻ ബാഗിൽ രോഗിയുമായി പോകുന്ന ആംബുലൻസിന് വഴി കൊടുക്കാതെ പ്രതിഷേധക്കാർ. തന്റെ ഭാര്യയുടെ ജീവൻ അപകടത്തിലാണെന്നും, ദയവുചെയ്ത് ആംബുലൻസിന് വഴി തരണമെന്നും ഭർത്താവ് അപേക്ഷിച്ചിട്ടും പ്രക്ഷോഭകർ വഴി കൊടുക്കാൻ കൂട്ടാക്കിയില്ല.
ബുധനാഴ്ച ഉച്ചയോടെയാണ് ഷഹീൻബാഗിലെ റോഡിൽ സംഭവം നടന്നത്. മായാവതി എന്ന് പേരുള്ള 44 കാരി സ്ത്രീയെ കഠിനമായ ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസ് പ്രക്ഷോഭകർ തടഞ്ഞത്. രോഗിയുടെ ഭർത്താവായ ദേവതാ പ്രസാദ് മൗര്യയുടെ വാക്കുകൾക്കും പ്രക്ഷോഭകർ ചെവികൊടുത്തില്ല.ഒടുവിൽ,ആംബുലൻസ് ഡ്രൈവറുടെ സാമർത്ഥ്യം കാരണം ഒരുവിധം രോഗിയെ ആശുപത്രിയിൽ എത്തിച്ചു എന്ന പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
Discussion about this post