തിരുപ്പതി തിരുമല ദേവസ്വത്തിൽ നടപ്പിലാക്കുന്നത് ചരിത്രപരമായ തീരുമാനം. തിരുപ്പതി ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിലെല്ലാം പിന്നോക്കവിഭാഗക്കാരെ ശാന്തിക്കായി നിയമിക്കാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ പ്രാരംഭ നടപടിയായി, ആദ്യ ബാച്ചിലെ ഇരുന്നൂറോളം പൂജാരിമാർ ഉടൻ തന്നെ സ്ഥാനമേൽക്കും. പൂജാദികർമ്മങ്ങൾ പഠിച്ച ദളിത് പൂജാരികളെ, മൂന്നുമാസം ദേവസ്ഥാനത്തിന്റെ തീവ്രമായ പരിശീലനത്തിന് ശേഷമാണ് ക്ഷേത്രങ്ങളിൽ നിയമിക്കുന്നത്.
വിശ്വഹിന്ദു പരിഷത്ത് പോലുള്ള സംഘടനകൾ ഈ ആവശ്യം വളരെ മുൻപു തന്നെ മുന്നോട്ടു വച്ചിരുന്നു.ആർ.എസ്.എസ് രാജ്യമെമ്പാടും പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആളുകളെ പൂജാദികർമ്മങ്ങൾ പഠിപ്പിക്കാൻ തന്ത്രവിദ്യാപീഠം സ്ഥാപിച്ചു പരിശീലനം നൽകുന്നുണ്ട്.








