പാലക്കാട്: ബൈക്ക് യാത്രക്കാരന് റോഡിലെ കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പും സര്‍ക്കാരും 19 ലക്ഷം രൂപ നല്കാന് പാലക്കാട് മോട്ടാര്‍ ആക്സിഡന്റ് ക്ലയിം ട്രൈബ്യൂണലിന്റെ വിധി.
2015 മെയ് 28ന് മുണ്ടൂര്‍ – പാലക്കാട് റോഡില്‍ കെഎപി ക്യാംപിന് സമീപത്തെ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് കല്ലേക്കുളങ്ങര മമത ഹൗസില്‍ സാജന് മരിച്ച കേസിലാണ് വിധി.
നഷ്ടപരിഹാരമായി 15.62 ലക്ഷവും പലിശയും ചേര്‍ത്ത് 19 ലക്ഷം രൂപ നല്കാന് ജഡ്ജി വികെ രാജന് ഉത്തരവിട്ടു. റോഡിലെ കുഴിയില്‍ ബൈക്ക് വീണു തലയിടിച്ചതിനെ തുടര്‍ന്നാണ് സാജന് മരിച്ചതെന്നതിനാല്‍ പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തെയും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ജില്ലാ കളക്ടറെയും എതിര്‍കക്ഷികളാക്കിയാണ് കേസ് നല്‍കിയത്.
റോഡിലെ കുഴികള്‍ നികത്താത്തത് ഗുരുതരമായ കൃത്യവിലോപമായി കോടതി വിലയിരുത്തി. സാജന്റെ ബന്ധുക്കള്‍ക്ക് വേണ്ടി അഡ്വ. സി മാധവന്‍കുട്ടി ഹാജരായി.
Discussion about this post