പ്രിയങ്ക ഗാന്ധിയുടെ ക്ഷേത്ര ദർശനത്തെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി. “ഭരണം കയ്യിലുള്ളപ്പോൾ ഇവർ ആരെയും ആദരിക്കില്ല, ഭരണം പോയാൽ ക്ഷേത്രദർശനവും മറ്റ് നാടകങ്ങളുമായി ഇറങ്ങും” എന്നായിരുന്നു മായാവതിയുടെ പരാമർശം. ഗുരു രവി ദാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രിയങ്ക ഗാന്ധി, വാരാണസിയിലെ രവിദാസ് ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിനെ പരിഹസിച്ചാണ് മായാവതി രംഗത്തു വന്നത്.ലക്‌നൗവിൽ,ഒരു പൊതുവേദിയിൽ പ്രസംഗിക്കുകയായിരുന്നു മായാവതി.
15-16 നൂറ്റാണ്ടുകളിലായി നടന്ന ഭക്തി പ്രസ്ഥാനത്തിലെ കവികളിലൊരാളായിരുന്നു ഗുരു രവി ദാസ്.പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്,രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇദ്ദേഹത്തെ ദൈവതുല്യനായാണ് ജനങ്ങൾ കാണുന്നത്.










