വിവാദ പരാമർശവുമായി കവി മുനാവർ റാണയുടെ മകൾ സുമയ്യ റാണ.എല്ലാറ്റിലുമുപരി ഞങ്ങൾ മുസ്ലിങ്ങളാണ് പ്രാഥമികമായി,എന്നിട്ടേ വരുന്നുള്ളൂ ബാക്കിയെല്ലാമെന്നാണ് സുമയ്യ പറഞ്ഞത്. അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ ഒരു സി.എ.എ വിരുദ്ധ റാലിയെ അഭിമുഖീകരിച്ചു സംസാരിക്കുകയായിരുന്നു സുമയ്യ.
മുസ്ലിങ്ങളൊരിക്കലും നിഷ്പക്ഷരാവരുതെന്നും, അങ്ങനെയായിക്കഴിഞ്ഞാൽ നമ്മൾക്ക് നമ്മുടെ വ്യക്തിത്വം നഷ്ടപ്പെടുമെന്നും സുമയ്യ കൂട്ടിച്ചേർത്തു. ഇസ്ലാമിക തത്വശാസ്ത്രങ്ങൾ മുറുകെ പിടിക്കാനും, അവയെ അവഗണിച്ചാൽ, ആർക്കും അല്ലാഹുവിന്റെ മുന്നിൽ മുഖം കാണിക്കാൻ പോലും സാധിക്കില്ലെന്നും സുമയ്യ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇന്ത്യയിലെ ജീവിതം ഇപ്പോൾ വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ടെന്നും, തനിക്കെതിരെ രണ്ടു കേസുകളും തന്റെ സഹോദരി ഫൗസിയക്ക് എതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, എന്നാൽ, യഥാർത്ഥത്തിൽ അവയെല്ലാം വ്യാജമാണെന്നും സുമയ്യ അവകാശപ്പെട്ടു.
Discussion about this post