Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒ ഐ സിക്ക് അധികാരമില്ല; ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ

by Brave India Desk
Sep 23, 2026, 05:05 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഒ ഐ സി കോൺടാക്റ്റ് ഗ്രൂപ്പ് യോഗത്തിൽ ജമ്മു കശ്മീരിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളെ ഇന്ത്യ ശക്തമായി എതിർത്തു. ജമ്മു കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങൾ തികഞ്ഞ വസ്തുതാവിരുദ്ധവും അനാവശ്യവുമാണെന്നും, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായപ്പെടാൻ ഒ ഐ സിക്ക് യാതൊരുവിധ അധികാരവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ജമ്മു കശ്മീറും ലഡാക്കും ഇന്ത്യയുടെ അഭിവാജ്യഘടകങ്ങളാണെന്ന് മന്ത്രാലയം ആവർത്തിച്ചു. രാഷ്ട്രീയ പ്രേരിതമായ പ്രചാരണങ്ങൾക്ക് ഒ ഐ സി നിരന്തരം വേദി നൽകുന്നത് സംഘടനയുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നതെന്ന് ഇന്ത്യ തുറന്നടിച്ചു. അന്താരാഷ്ട്ര വേദികളിൽ ജമ്മു കശ്മീരിന്റെ പദവി മാറ്റാൻ നടത്തുന്ന ശ്രമങ്ങളെയും ഇന്ത്യ തള്ളിക്കളഞ്ഞു. അസർബൈജാൻ, പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ, നൈജർ എന്നീ രാജ്യങ്ങളൾ അടങ്ങിയ ഒ ഐ സി കോൺടാക്റ്റ് ഗ്രൂപ്പ് ചൊവ്വാഴ്ച ന്യൂയോർക്കിൽ യോഗം ചേർന്നിരുന്നു. കശ്മീർ ജനതയുടെ ആത്മനിർണ്ണയാവകാശത്തെ പിന്തുണയ്ക്കുന്നതായി യോഗം ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു.

Stories you may like

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

തീരത്തോടടുത്ത് അർണവ് ചുഴലിക്കാറ്റ് : ഇന്ന് രാത്രി വിശാഖപട്ടണത്തിന് സമീപം കരതൊടും ; ജാഗ്രത നിർദേശം

എന്നാൽ ഒ ഐ സി പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പാകിസ്ഥാൻ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും, അത്തരം കാര്യങ്ങൾക്ക് വേദി നൽകുന്നതിന് പകരം പാകിസ്ഥാനെ ഉപദേശിക്കുകയാണ് ഒ ഐ സി ചെയ്യേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിൽ കുപ്രസിദ്ധമായ ചരിത്രമുള്ള പാകിസ്ഥാൻ, തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്നുള്ള ഭീകരവാദ ഭീഷണി തടയാൻ തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര വേദികളിലും ജമ്മു കശ്മീർ വിഷയത്തിൽ ഒ ഐ സി അംഗങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് യോഗത്തിൽ സംസാരിച്ച പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ആവശ്യപ്പെട്ടിരുന്നു. 2019 ഓഗസ്റ്റ് 5 ന് ശേഷം ഇന്ത്യ എടുത്ത നടപടികൾ പിൻവലിക്കണമെന്നും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും അന്താരാഷ്ട്ര നിരീക്ഷകർക്ക് പ്രവേശനം നൽകണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെടുകയുണ്ടായി.

Tags: indiapakistan
Share
Tweet
Send
Share

Latest stories from this section

ഭീകരവാദവും വ്യാമോഹങ്ങളും മാറ്റി സ്വന്തം വികസനത്തിൽ ശ്രദ്ധിക്കൂ; പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടിയുമായി ഇന്ത്യ

ഭീകരവാദവും വ്യാമോഹങ്ങളും മാറ്റി സ്വന്തം വികസനത്തിൽ ശ്രദ്ധിക്കൂ; പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടിയുമായി ഇന്ത്യ

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

ബംഗാളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം , ഗ്യാനേഷ് കുമാറിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണം ; ആവശ്യങ്ങൾ ഉന്നയിച്ച് മമത ബാനർജി

റഷ്യയുമായുള്ള ഊർജ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യയും ചൈനയും തയ്യാറാകണം; യുദ്ധം അവസാനിപ്പിക്കാൻ പുതിയ സമ്മർദ്ദവുമായി വൊളോദിമിർ സെലെൻസ്‌കി

റഷ്യയുമായുള്ള ഊർജ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യയും ചൈനയും തയ്യാറാകണം; യുദ്ധം അവസാനിപ്പിക്കാൻ പുതിയ സമ്മർദ്ദവുമായി വൊളോദിമിർ സെലെൻസ്‌കി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം: വിശാല ബെഞ്ചിന് വിടുന്നതിൽ സുപ്രീം കോടതിയിൽ ഭിന്നവിധി

Latest News

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

തീരത്തോടടുത്ത് അർണവ് ചുഴലിക്കാറ്റ് : ഇന്ന് രാത്രി വിശാഖപട്ടണത്തിന് സമീപം കരതൊടും ; ജാഗ്രത നിർദേശം

ഭീകരവാദവും വ്യാമോഹങ്ങളും മാറ്റി സ്വന്തം വികസനത്തിൽ ശ്രദ്ധിക്കൂ; പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടിയുമായി ഇന്ത്യ

ഭീകരവാദവും വ്യാമോഹങ്ങളും മാറ്റി സ്വന്തം വികസനത്തിൽ ശ്രദ്ധിക്കൂ; പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടിയുമായി ഇന്ത്യ

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

ബംഗാളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം , ഗ്യാനേഷ് കുമാറിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണം ; ആവശ്യങ്ങൾ ഉന്നയിച്ച് മമത ബാനർജി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒ ഐ സിക്ക് അധികാരമില്ല; ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒ ഐ സിക്ക് അധികാരമില്ല; ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ

റഷ്യയുമായുള്ള ഊർജ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യയും ചൈനയും തയ്യാറാകണം; യുദ്ധം അവസാനിപ്പിക്കാൻ പുതിയ സമ്മർദ്ദവുമായി വൊളോദിമിർ സെലെൻസ്‌കി

റഷ്യയുമായുള്ള ഊർജ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യയും ചൈനയും തയ്യാറാകണം; യുദ്ധം അവസാനിപ്പിക്കാൻ പുതിയ സമ്മർദ്ദവുമായി വൊളോദിമിർ സെലെൻസ്‌കി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം: വിശാല ബെഞ്ചിന് വിടുന്നതിൽ സുപ്രീം കോടതിയിൽ ഭിന്നവിധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies