ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാനെതിരെ രൂക്ഷമായ വിമർശനവുമായി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ക്ഷിതിജ് ത്യാഗി രംഗത്തെത്തി. പാക് അധോ കശ്മീരിൽ ജൂൺ മാസം മുതൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ട സംഭവങ്ങളിൽ മറുപടി നൽകാൻ പാകിസ്ഥാൻ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിനും അന്യരുടെ ഭൂമി വ്യാമോഹിക്കുന്നതിനും പകരം സ്വന്തം രാജ്യത്തിന്റെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാകിസ്ഥാൻ തയ്യാറാകേണ്ടതെന്നും, ഇത്തരം നാടകങ്ങൾ കൊണ്ട് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്ന വായ്പകൾ വീട്ടാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട പാകിസ്ഥാന്റെ അവകാശവാദങ്ങളെ ഇന്ത്യ തള്ളിക്കളയുകയും ചെയ്തു. 2025-ൽ ഇന്ത്യ സസ്പെൻഡ് ചെയ്ത സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പാകിസ്ഥാന്റെ വാദങ്ങളെ ഇന്ത്യ ശക്തമായി എതിർത്തു.








