രാജസ്ഥാനിലെ കോട്ടയിൽ, ആശുപത്രിയിൽ നൂറിലധികം നവജാതശിശുക്കൾ മരിച്ച സംഭവങ്ങളിൽ, സുപ്രീം കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. ശിശുമരണങ്ങൾ അന്വേഷിക്കണമെന്ന് അപേക്ഷിച്ചു കൊണ്ടുള്ള ഹർജിയിലാണ് അശോക് ഗെലോട്ട് സർക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടത്.
ചീഫ് ജസ്റ്റിസുമാരായ എസ്.എ ബോബ്ഡേ, ബി.ആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബഞ്ചാണ് ഡോക്ടർ കെ.കെ അഗർവാൾ, സാമൂഹിക പ്രവർത്തകനായ ബി.മിശ്ര എന്നിവർ സമർപ്പിച്ച ഹർജിയിൻമേൽ നോട്ടീസ് അയച്ചത്.ചികിത്സാ ഉപകരണങ്ങളുടെ അപര്യാപ്തത മൂലമാണ് കുട്ടികളുടെ മരണം സംഭവിച്ചത് എന്നായിരുന്നു ഹർജിക്കാർ ബോധിപ്പിച്ചത്
Discussion about this post