പുൽവാമയിൽ ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും നിലനിർത്താൻ വേണ്ടി ജീവനർപ്പിച്ച 40 സൈനികരോടും അവരുടെ കുടുംബങ്ങളോടും രാജ്യം എന്നെന്നും കടപ്പെട്ടിരിക്കുമെന്നും അമിത് ഷാ അറിയിച്ചു.
തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് കേന്ദ്രആഭ്യന്തരമന്ത്രി പുൽവാമ ദിനത്തിന്റെ
ഒന്നാം വാർഷികത്തിൽ ഓർമ്മ പുതുക്കിയത്. സിആർപിഎഫും, തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ സൈനികർക്ക് പ്രണാമം അർപ്പിക്കുന്നതായി അറിയിച്ചിരുന്നു.








