ലോറിയസ് സ്പോർട്ടിംഗ് പുരസ്കാരം ഇന്ത്യയിലേക്ക്.2000.-2020 ലോറിയസ് പുരസ്കാരം നേടിയത് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ്.സച്ചിനെ തോളിലേറ്റിയ നിമിഷമാണ് ഏറ്റവും മികച്ച സ്പോർട്ടിംഗ് മൊമെന്റായി തിരഞ്ഞെടുത്തത്. കായികരംഗത്തെ ഓസ്കാർ എന്നാണ് ലോറിയസ് പുരസ്കാരം അറിയപ്പെടുന്നത്.
2011 ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനൽ ജയിച്ചതിനു ശേഷം സച്ചിൻ ടെണ്ടുൽക്കറെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന മറ്റ് ഇന്ത്യൻ താരങ്ങളുടെ ചിത്രമാണ് പുരസ്കാരം നേടിയത്. രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ മത്സരിച്ച ചിത്രം ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് ഒന്നാമതെത്തിയത്.2019 ലെ മികച്ച കായിക താരത്തിനുള്ള പുരസ്കാരം മെസ്സിയും ഹാമിൽട്ടണും പങ്കിട്ടു. ഒരു ഫുട്ബോൾ താരം ഇതാദ്യമായാണ് ലോറൻസ് പുരസ്കാരം നേടുന്നത്.
Discussion about this post