പഞ്ചാബി പോപ്പ് ഗായകന് സുഖ്ബിര്‍ സിംഗിനെ ലാഹോറിലെ വിമാനത്താവളത്തില്‍ തടഞ്ഞ് വച്ചു. തികച്ചും അകാരണമായാണ് സിംഗിനെ പാക് കസ്റ്റംസ് വിഭാഗം തടഞ്ഞ് വച്ചതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.
ദുബായ് ആസ്ഥാനമായുള്ള പഞ്ചാബി പോപ് ഗായകന് ലാഹോര്‍ അല്ലമ്മ ഇഖ്ബാല്‍ വിമാനത്താവളത്തില്‍ വച്ച് അധികൃതരുടെ തിക്താനുഭവം നേരിടേണ്ടി വന്നത്. പാക്കിസ്ഥാന് അനുശാസിക്കുന്നതില്‍ കൂടുതല്‍ യുഎസ് ഡോളര്‍ കാവശം വച്ചതിലാല് പോപ് ഗായകനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് കസറ്റംസ് നല്കുന്ന വിശദീകരണം. പതിനായിരം യുഎസ് ഡോളറാണ് പാക്കിസ്ഥാനിലെത്തുന്ന യാത്രക്കാരന് കൈവശം വെക്കാവുന്ന തുക. എന്നാല്‍ 27 ആയിരം യുഎസ് ഡോളര്‍ സുഖ്ബീറിന്റെ കൈവശമുണ്ടായിരുന്നു. തുടര്‍ന്ന് കൂടുതലുള്ള പണം വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് ഗായകന് പോവുകയായിരുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ വിശദീകരിച്ചു.
എന്നാല്‍ തികച്ചും അന്യയമായാണ് അധികൃതരുടെ നടപടി എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലുള്ള സുഖ്ബീര്‍ സിംഗിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. കപൂര്ത്തലയ്ക്ക് സമീപം ബോഗ്പൂരിലാണ് സിംഗിന്റെ കുടുംബം താമസിക്കുന്നത്.
Discussion about this post