തിരുവനന്തപുരം: കലാലയ രാഷ്രീയം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിനെ പിന്തുണച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇന്നലെ കലാലയ സമരങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് പുറത്തിറങ്ങിരുന്നു. ഹൈക്കോടതി നിരീക്ഷണത്തോട് പൂര്‍ണമായും യോജിക്കുന്നതായി അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം എംഇഎസ് കോളേജില്‍ വിദ്യാര്ത്ഥികളോടെ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ക്യാമ്പസുകള്‍ രാഷ്ട്രീയക്കളികള്‍ കൊണ്ട് കലാപ ഭൂമിയാക്കാന്‍ പാടില്ല. തന്റെ കുട്ടിയെ കോളേജില്‍ അയയ്ക്കുന്നത് പഠിക്കാനാണ്, രാഷ്ട്രീയം കളിക്കാന്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ ക്യാമ്പസിനുള്ളില്‍ പഠിപ്പ് മുടക്കുന്നതും സമരം നടത്തുന്നതും മൗലികാവകാശത്തിനുമേലുളള കടന്നുകയറ്റമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു . പഠിക്കുന്നതിനാണ് സ്കൂളുകളിലും കോളേജുകളിലും വരുന്നത്. സമാധാനപരപമായ ചര്‍ച്ചകള്‍ക്കോ സംവാദങ്ങള്‍ക്കോ കോളജുകളില്‍ ഇടമുണ്ടാകണം. എന്നാല്‍ പഠിപ്പു മുടക്കാന്‍ പ്രേരിപ്പിക്കുന്നതും വിദ്യാര്‍ഥികളെ സമരത്തിനിറക്കുന്നതും നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
Discussion about this post