സംസ്ഥാന സർക്കാരിന്റെ ലെെഫ് മിഷൻ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.എൽ.എ അനിൽ അക്കരെ. സംസ്ഥാന സർക്കാർ ലെെഫ് മിഷൻ പദ്ധതിയിൽ നിർമിച്ച വീടുകൾ കേന്ദ്ര സർക്കാരിന്റെ “പ്രധാനമന്ത്രി ആവാസ് യോജന” സ്കീമിൽ പെട്ടതാണെന്ന് എംഎൽഎ പറയുന്നു.
2,14,000ത്തിലേറെ വീടുകളാണ് പൂർത്തീകരിച്ചതെന്നാണ് കഴിഞ്ഞദിവസം സർക്കാർ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ സര്‍ക്കാരുകള്‍ ഏറ്റെടുത്ത് നടത്തുന്ന ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കോൺഗ്രസ് എംഎൽഎയുടെ വിമർശനം.
അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പിണറായിയുടെ സർട്ടിഫിക്കറ്റ്
ഞങ്ങൾക്ക് വേണ്ട,
പിന്നെ നിങ്ങൾ നന്നായത്
കഴിഞ്ഞതിന്റെ മുന്നത്തെ, മണ്ഡലകാലത്ത്
കേരളം കണ്ടു….
എന്റെ മണ്ഡലമായ വടക്കാഞ്ചേരിയിൽ ഇപ്പോൾ
രണ്ടായിരത്തോളം വീടുകൾ കിട്ടിയിട്ടുണ്ട് അതിൽ
ആയിരത്തി തൊള്ളായിരം വീട്
കേന്ദ്രസർക്കാരിന്റെ
Pmay സ്കീമിൽ പെട്ടതാണ്.
അതുകൊണ്ട് നിങ്ങളുടെ
ഒപ്പം തള്ളാൻ
പ്രതിപക്ഷത്തെ കിട്ടില്ല…
https://www.facebook.com/AnilAkkaraMLA/posts/2555319478128379
Discussion about this post