ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് ഉപേക്ഷിച്ച തീരുമാനത്തിനോട് പ്രതികരിച്ച് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്.
സിന്ധ്യ കോൺഗ്രസ് ഉപേക്ഷിക്കാനെടുത്ത തീരുമാനം വളരെ ദൗർഭാഗ്യകരമാണെന്നും, നേതാക്കളെല്ലാവരും ഒരുമിച്ചൊരു തീരുമാനമെടുത്തു പ്രശ്നങ്ങൾ എല്ലാം അവസാനിച്ചിരുന്നെങ്കിൽ വളരെ നന്നായേനെ. അങ്ങനെ സംഭവിക്കാൻ താൻ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നുമാണ് സച്ചിൻ പൈലറ്റ് വെളിപ്പെടുത്തിയത്.തന്റെ പ്രതികരണത്തിൽ ഒരിക്കൽ പോലും ജ്യോതിരാദിത്യ സിന്ധ്യയെ അദ്ദേഹം കുറ്റപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയയിലാണ് സച്ചിൻ പൈലറ്റ് തന്റെ അഭിപ്രായം പങ്കു വച്ചത്.പാർട്ടിയിലെ യുവനേതാക്കളിൽ പ്രമുഖരായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയും സച്ചിൻ പൈലറ്റും. കോൺഗ്രസിലെ ഉൾപ്പോര് ഇരുവരുടെയും വളർച്ചയെ സാരമായി ബാധിക്കുന്നുണ്ട് എന്നാണ് പിന്നാമ്പുറ സംസാരം.
ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് ഉപേക്ഷിച്ച് ബുധനാഴ്ച ഡൽഹിയിൽ വെച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ യുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നിരുന്നു. വരാൻ പോകുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ബിജെപി യുടെ സ്ഥാനാർഥിയായി മത്സരിക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയാണ്
Discussion about this post